Asianet News MalayalamAsianet News Malayalam

മുന്നണി വിപുലീകരിക്കും, ബൂത്ത് തലം വരെ പുനസംഘടന;മോദി-പിണറായി സർക്കാരുകളെ കടന്നാക്രമിച്ചും ചിന്തൻ ശിബിരം

മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും

chintan shivir kozhikode decisions announcement by k sudhakaran
Author
Kerala, First Published Jul 24, 2022, 5:27 PM IST

കോഴിക്കോട് : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും കേരളത്തിലെ ഇടത് സർക്കാരിനെയും രൂക്ഷഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് ചിന്തൻ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാൻ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനമായി. മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. കെ പി സി സിയിലും ഡിസിസിയിലും ഇലക്ഷൻ കമ്മറ്റി രൂപീകരിക്കും.

കെപിസിസി മുതൽ ബൂത്ത് തലം വരെ പുന സംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. ബൂത്ത്‌ തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. കലഹരണ പെട്ട പദാവലി പരിഷ്കാരിക്കും. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്ക്കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതു പക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ് ഇത് മുതലെടുക്കാൻ സാധിക്കണം. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനിച്ചതായും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചു. 

സുധാകരന്റെ വാക്കുകൾ 

ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് സംഘപരിവാർ രാജ്യത്ത് നടപ്പാക്കുന്നത്. ഭരണ ഘടനാ സ്ഥാപനങ്ങൾക്ക് മേൽ കടന്നു കയറ്റമുണ്ടാകുന്നു. ഹിന്ദുത്വ ദേശീയതയെന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വര ദേശീയതയുടെ നിരാകരണമാണ്. വെറുപ്പിന്റെ അന്തരീക്ഷം നിലനിർത്തിയാണ് സംഘ പരിവാർ മുന്നോട്ട് പോകുന്നത്. ഫാസിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നു. വിദ്വേഷരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ഒരു രാഷ്ട്രീയം  അസ്വസ്ഥപ്പെടുത്തുന്നതാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ മാറ്റി നിർത്തി ക്ഷേത്ര കാര്യങ്ങളിൽ തലച്ചിടുന്ന തന്ത്രങ്ങൾ ആണ് നടത്തുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്  വേട്ടയാടുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിലാണ്. മാധ്യമപ്രവർത്തകരും കൊലചെയ്യപ്പെടുന്നു. അശോക സ്തംഭത്തെ വിരൂപമാക്കി. 

സംഘപരിവാറിനെ പോലെ തന്നെയാണ് കേരളത്തിൽ ഇടത് സർക്കാരും പ്രവർത്തിക്കുന്നത്. സാംസ്‌കാരിക,മാധ്യമ പ്രവർത്തകർ ഇവരെ അനുസരിച്ചു മുന്നോട്ട് പോകണമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഒരു മാധ്യമസ്ഥാപനം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിച്ച സർക്കാരാണ് ഇടത് പക്ഷത്തിന്റേത്. യുഡിഎഫ് വിപുലീകരിച്ചു മുന്നോട്ട് പോകും. അധികാരം മാത്രം മുന്നിൽ കാണാത്ത പാർട്ടികൾക്ക് 
മുന്നണി വിട്ട് പുറത്തു വരേണ്ടി വരും.

കോൺഗ്രസ് കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ബാങ്ക് ദേശാസത്കരണം ആണ് രാജ്യത്തെ സാമ്പത്തികമായി സുരക്ഷിതമാക്കിയത്. പിന്നീട് വന്ന മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകിടംമറിച്ചു. രാജ്യത്തെ സമ്പദ്ഘടന ഇന്ന് പ്രതിസന്ധിയിലാണ്. കലാകാലങ്ങളിൽ കോൺഗ്രസ്‌ നടപ്പാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് കാരണം.  കേരളം ഭീകരമായ കടക്കെണിയിലാണ്. മറ്റു കമ്മ്യൂണിസ്റ്റു പാർട്ടികൾക്ക് പോലും നാണക്കേട് വരുന്ന തരത്തിലാണ് ഈ സർക്കാരിന്റെ പ്രവർത്തനം. കെ എസ് ആർ ടി സി കടക്കെണിയിലാണ്. കെ എസ് ആർ ടി സി തൊഴിലാളികൾക്ക് പൂർണ പിന്തുണ നൽകും. സംഘടന ശക്തമാക്കും. സംഘപരിവാറിന്റെയും സി പി എമ്മിന്റെയും പ്രത്യയ ശാസ്ത്രത്തെ ശക്തമായി എതിർക്കും. പുനസംഘടനാ പൂർത്തിയാക്കും. അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ പ്രവർത്തകർക്ക് പരിശീലനം നൽകും. 

Follow Us:
Download App:
  • android
  • ios