
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത് . പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാൽ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനും വധഭീഷണിയുണ്ട്. കത്ത് പൊലീസിന് കൈമാറി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കടുത്ത വിമര്‍ശനമാണ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് വിഭാഗങ്ങൾക്കെതിരെ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഒരു വര്‍ഗീയതക്ക് ബദൽ മറ്റൊരു വര്‍ഗ്ഗീയതയല്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിരന്തരം ആവര്‍ത്തിക്കുന്നുമുണ്ട്
തുടര്‍ന്ന് വായിക്കാം: ഒരു വര്‍ഗ്ഗീയത മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് ചെറുക്കാനാകില്ല; പിണറായി...
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്‍റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു
തുടര്‍ന്ന് വായിക്കാം: പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam