തിരുവനന്തപുരം:ഒരു വര്‍ഗ്ഗീയതയെ ചെറുക്കാൻ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തിൽ നിന്ന് എസ്‍ഡിപിഐ ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകളെ ഒഴിവാക്കാനുള്ള കാരണം ഇതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മതനിരപേക്ഷത ഉയർത്തുന്നവരാണ്  പ്രക്ഷോഭം നയിക്കേണ്ടത്. ഈ രണ്ട് സംഘടനകളും ആ ലക്ഷ്യത്തിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പിണറായി വിജയൻ വിശദീകരിക്കുന്നത്. 

ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐ യുമായും യുഡിഎഫ് കൂട്ട് ചേരുന്നു. കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതിനാലാണ് വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ജമാ അത്ത  ഇസ്ലാമിയുടെ പ്രക്ഷോഭത്തിൽ പ്രസംഗിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

യുഡിഎഫ് ഘടകകക്ഷികളിൽ പ്രശ്നങ്ങളാണ്. കേരള കോൺഗ്രസിലും മുസ്ലീം ലീഗിലും വലിയ പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: എസ്‍ഡിപിഐക്കെതിരെ പിണറായി : "മഹല്ല് കമ്മിറ്റികളിൽ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം"...