വനിത ഗ്യാസ് ഏജൻസി ഉടമക്കെതിരെ കൊലവിളി : മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും,പ്രതികൾ സിഐടിയു പ്രവർത്തകർ

Published : Oct 28, 2022, 06:20 AM IST
വനിത ഗ്യാസ് ഏജൻസി ഉടമക്കെതിരെ കൊലവിളി : മുനമ്പം ഡിവൈഎസ്പി അന്വേഷിക്കും,പ്രതികൾ സിഐടിയു പ്രവർത്തകർ

Synopsis

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗ്യാസ് ഏജൻസി ഉടമകളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്


കൊച്ചി : എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരെ സിഐടിയു തൊഴിലാളികൾ കൊലവിളി മുഴക്കിയ സംഭവം മുനമ്പം ഡി വൈ എസ് പി അന്വേഷിക്കും. സി ഐ ടി യുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പൊലീസ് അന്വേഷണം. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തും. സംഭവത്തിൽ പ്രതികളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ഗ്യാസ് ഏജൻസി ലൈസൻസിയായ ഉമാ സുധീറിന്‍റെ മൊഴി അന്വേഷണസംഘം ഇന്ന് വിശദമായി രേഖപ്പെടുത്തും. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗ്യാസ് ഏജൻസി ഉടമകളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്

'ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്, കൊല്ലാൻ മടിയില്ല'; വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയു ഭീഷണി

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി
ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ