കൊല്ലത്ത് കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ മൂന്നംഗ സംഘം പിടിയില്‍

Published : Dec 31, 2021, 11:11 PM IST
കൊല്ലത്ത് കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ മൂന്നംഗ സംഘം പിടിയില്‍

Synopsis

ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, എന്നിവിടങ്ങളില്‍ നിന്നും വലിയ തുകയ്ക്ക് കരാര്‍ എടുത്ത ശേഷം മാലിന്യങ്ങള്‍ ആളൊഴിഞ്ഞ മേഖലയില്‍ തള്ളുന്നതായിരുന്നു സംഘത്തിന്റെ പതിവ്.

കൊല്ലം: മലയോര ഹൈവേയില്‍ കൊല്ലം (Kollam) കുളത്തുപ്പുഴയിൽ കക്കൂസ് മാലിന്യം തള്ളാന്‍ (Toilet Waste) എത്തിയ മൂന്നംഗ സംഘം പിടിയില്‍. ആളൊഴിഞ്ഞ വനമേഖലയില്‍ പ്രധാന പാതയോട് ചേര്‍ന്ന് മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവർ സംഘം പിടിയിലായത്. ചെങ്കോട്ട സ്വദേശികളായ ജോസ്, സുഭാഷ്, ഇടുക്കി സ്വദേശി അനൂപ്‌ എന്നിവരെയാണ് പിടികൂടിയത്. ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, എന്നിവിടങ്ങളില്‍ നിന്നും വലിയ തുകയ്ക്ക് കരാര്‍ എടുത്ത ശേഷം മാലിന്യങ്ങള്‍ ആളൊഴിഞ്ഞ മേഖലയില്‍ തള്ളുന്നതായിരുന്നു സംഘത്തിന്റെ പതിവ്.

മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. വാഹന ഉടമയ്ക്കെതിരെയും നടപടി ഉണ്ടാകും. അറസ്റ്റ് രേഖപ്പെടുത്തിയ മൂവരേയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്