വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

Published : May 13, 2022, 10:58 PM IST
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

Synopsis

യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് (vadakkunnathan temple) മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് പുരയ്ക്ക് സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കാലാവസ്ഥ അനുകൂലമായാൽ മാറ്റി വച്ച വെടിക്കെട്ട് നാളെ വൈകീട്ട് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ