കൊല്ലത്തും പത്തനംതിട്ടയിലും വാഹനാപകടം; അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 3 പേ‍ർക്ക് പരിക്ക്

Published : Nov 04, 2022, 10:03 AM ISTUpdated : Nov 04, 2022, 01:21 PM IST
കൊല്ലത്തും പത്തനംതിട്ടയിലും വാഹനാപകടം; അച്ഛനും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 3 പേ‍ർക്ക് പരിക്ക്

Synopsis

കൊല്ലത്ത് ദേശീയപാതയിൽ മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും  പ്ലസ്‍ടു വിദ്യാർത്ഥിനിയായ മകളും മരിച്ചു. സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം

കൊല്ലം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മൂന്ന് മരണം. കൊല്ലത്ത് ദേശീയപാതയിൽ മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‍ടു വിദ്യാർത്ഥിനിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു. പത്തനംതിട്ട റാന്നിയിൽ നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  റാന്നി കോടതിപ്പടിയിലെ അപകടത്തിൽ  ഒരാൾ മരിച്ചു. കോഴിക്കോട് സ്വദേശി മിനി ജെയിംസ് (55) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശ്ശൂരിൽ പൂത്തോളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടിൽ മുരളീധരൻ (65) ആണ് മരിച്ചത്. ബുധനാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം