ബൈക്ക് മോഷണം; മൂന്ന് ഈരാറ്റുപേട്ട സ്വദേശികള്‍ അറസ്റ്റില്‍

Published : May 26, 2021, 09:26 PM IST
ബൈക്ക് മോഷണം; മൂന്ന് ഈരാറ്റുപേട്ട സ്വദേശികള്‍ അറസ്റ്റില്‍

Synopsis

മോഷണത്തിന്‍റെ  തലേദിവസം പ്രതികളിലൊരാളായ ആഷിദിന്‍റെ സഹോദരനു വേണ്ടി കാർ വിലയ്ക്കു വാങ്ങാൻ പാലായിൽ എത്തിയതായിരുന്നു പ്രതികൾ. 

കോട്ടയം: ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശികളായ ആഷിദ്, മുനീർ, സഹദ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നായിരുന്നു പാലാ സ്വദേശി ധനീഷിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. മോഷണത്തിന്‍റെ  തലേദിവസം പ്രതികളിലൊരാളായ ആഷിദിന്‍റെ സഹോദരനു വേണ്ടി കാർ വിലയ്ക്കു വാങ്ങാൻ പാലായിൽ എത്തിയതായിരുന്നു പ്രതികൾ. 

ഈ സമയത്താണ് വീട്ട് മുറ്റത്ത് നിർത്തയിട്ട ബൈക്ക് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. പിറ്റേ ദിവസം തന്നെ കൃത്യമായ ആസൂത്രണത്തോടെ മൂവരും പാലായിൽ എത്തി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ബൈക്കിൽ രൂപം മാറ്റം വരുത്തി ഇവർ ഉപയോഗിച്ചു വരികയായിരുന്നു. ബൈക്ക് ആഷിദിന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പിടിയിലായവർ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ്.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'