
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കയിലാടി സ്വദേശി വിനുവാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിനുവിന്‍റെ അച്ഛൻ ഗോപാലകൃഷ്ണൻ, അമ്മ പങ്കജാക്ഷി എന്നിവരെ രാവിലെയാണ് വിഷം കഴിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ആദ്യം ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായി പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ വിഷം കഴിച്ചതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.