
കൊച്ചി: പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന ഷെഡ്ഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19) തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ (28) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇവരിൽ നിന്ന് ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, സിപിഒ റോബിൻ ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam