എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

Published : May 16, 2023, 11:21 PM IST
എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

Synopsis

ആസാം നാഗവോണ്‍ സ്വദേശികളായ ജിന്നത്ത് അലി, അസിസ് ഉള്‍ഹക്ക്, തുമിറുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. കവര്‍ച്ചാ ശ്രമം പുറത്തായതോടെ ആസാമിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ കാഞ്ഞാങാടുവെച്ച് റെയില്‍വെ പോലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. 

തൊടുപുഴ: തൊടുപുഴ കരിമണ്ണൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍. കവര്‍ച്ചാ ശ്രമത്തിനുശേഷം ട്രെയിന്‍മാ‍ർ​ഗം കേരളം വിടാന്‍ ശ്രമിച്ച ഇവരെ കാഞ്ഞാങ്ങാടു നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു. 

ആസാം നാഗവോണ്‍ സ്വദേശികളായ ജിന്നത്ത് അലി, അസിസ് ഉള്‍ഹക്ക്, തുമിറുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. കവര്‍ച്ചാ ശ്രമം പുറത്തായതോടെ ആസാമിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ കാഞ്ഞാങാടുവെച്ച് റെയില്‍വെ പോലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. മോബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇതിന് സഹായിച്ചത്.

വാഹന പരിശോധനയ്ക്കിടെ എക്സൈസിനെ കണ്ട് പരുങ്ങി; കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ

പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു. കൂടുതല്‍ കവര്‍ച്ചക്ക് പ്രതികള്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയം പോലിസിനുണ്ട്. ഇതെകുറിച്ചും അന്വേഷണം തുടങ്ങി.. മെയ് പതിനോന്നിന് പുലര്‍ച്ചെ മുന്നു മണിയോടെ പ്രതികള‍് എടിഎം കുത്തിതുറന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, തുടര്‍ന്ന് തോട്ടടുത്ത ക്ഷേത്ര ഭണ്ടാരം തുറക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനും പോലീസ് കേസെടുത്തിട്ടുണ്ട്. 

ഗതാഗത തടസത്തെ തുടർന്ന് വാക്കുതർക്കം; നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ കസ്റ്റഡിയിൽ

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം