​ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാ‍ർക്ക് പരിക്ക്: ഒരു ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു

Published : Nov 18, 2021, 06:35 PM IST
​ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാ‍ർക്ക് പരിക്ക്: ഒരു ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു

Synopsis

ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.  ഒരാളുടെ കാലൊടിഞ്ഞ നിലയിലാണ്. 

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിൻറെ (goon attack) ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്. ​ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.  ഒരാളുടെ കാലൊടിഞ്ഞ നിലയിലാണ്. 

റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാ‍ർ സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയും ഇയാൾ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കീഴടക്കിയത്. പരിക്കേറ്റ പോലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഷിജുവെന്ന് പൊലീസ് വ്യക്തമാക്കി.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ