
തിരുവനനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല. വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർഥികളാണ്. കുട്ടികൾ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
പൊലീസ് അറിയിപ്പ്
ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് രാവിലെ മുതൽ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.
04722585055
9497947123
9497980137.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam