നാളെയും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈ : കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം. വൈകിട്ട് പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈ അടക്കം 5 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖാപിച്ചിട്ടുണ്ട്. നാളെയും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കെടുതി റിപ്പോർട്ട്‌ ചെയ്ത പ്രദേശങ്ങൾ അടിയന്തിരമായി സന്ദർശിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. 

മുന്നറിയിപ്പ്, സംസ്ഥാനത്ത് പനി പടരുന്നു, കൊവിഡ് കേസുകൾ കൂടുന്നു; ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ