
തൃക്കാക്കര: വിജയഗാനം നേരത്തെ ഇറക്കിയ യുഡിഎഫ് ക്യാംപിന് കാര്യങ്ങള്‍ പിഴച്ചില്ല. വോട്ടെണ്ണി ഫലം വരാന്‍ ഒരു ദിവസം ശേഷിക്കേ ഉമാ തോമസിന്റെ വിജയഗാനം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു ഇത് ശരിവയ്ക്കും രീതിയിലാണ് ഉമ തോമസിന്‍റെ തൃക്കാക്കരയിലെ മുന്നേറ്റം. അബ്ദുള്‍ ഖാദര്‍ കാക്കനാടാണ് പ്രസിദ്ധ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയുടെ 'ബോലോ തരരാ' എന്ന ഗാനത്തിന്റെ ഈണത്തില്‍ പാട്ട് ഒരുക്കിയിരിക്കുന്നത്. ഷബീര്‍ നീറുങ്കല്‍, ലിജി ഫ്രാന്‍സിസ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
'പിണറായിക്കുള്ള തിരിച്ചടി'; വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്ന് ഡിസിസി
മിമിക്രിയിലൂടെയും പാരഡി ഗാനങ്ങളിലൂടേയും പ്രശസ്തനായ അബ്ദുള്‍ ഖാദര്‍ കാക്കനാട് യുഡിഎഫ് ഗാനം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ -
'തൃക്കാക്കരയിലെ വോട്ടെണ്ണും മുമ്പേ ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാനുള്ള ഗാനവും റെഡി...ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തിൽ തൃക്കാക്കരയിലെ യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ''ബോലോ തരാ രാരാ'' എന്ന പഞ്ചാബി ഗാനത്തിന്റെ ഈണത്തിൽ നാളെത്തേക്ക് മുൻകൂട്ടിയൊരുക്കിയ വിജയഗാനമിതാ"
തോല്‍വി സമ്മതിച്ച് സിപിഎം, തോറ്റത് ക്യാപ്റ്റനല്ലെന്ന് ജില്ലാ സെക്രട്ടറി
'നിന്നെ പിന്നെ കണ്ടോളാം': കെ.വി.തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam