ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല.തെരഞ്ഞെടുപ്പ് നയിച്ചത് മുഖ്യമന്ത്രിയല്ല, ജില്ലാ കമ്മറ്റിയെന്നും സി.എന്‍.മോഹനന്‍

തൃക്കാക്കര:ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്ത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന്‍ ന്യായീകരിച്ചു

also read; Thrikkakkara by election: ലെനിൻ സെന്ററിൽ 'കടക്ക് പുറത്ത്', മാധ്യമപ്രവർത്തകരോട് രോഷാകുലനായി സിപിഎം നേതാവ്