തൃപ്പൂണിത്തുറ പാലത്തിലെ മരണക്കെണി; യുവാവിന്‍റെ അപകട മരണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Published : Jun 05, 2022, 01:20 PM ISTUpdated : Jun 05, 2022, 02:06 PM IST
തൃപ്പൂണിത്തുറ പാലത്തിലെ മരണക്കെണി; യുവാവിന്‍റെ അപകട മരണത്തില്‍  4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

പാലം വിഭാഗം exe എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവര്‍സിയര്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത്‌ അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം.അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി

തൃപ്പൂണിത്തുറ; സീപോർട്ട് എയർപോർട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെ ഉള്ള പാലം മരണക്കെണിയായി. ഏരൂർ സ്വദേശി വിഷ്ണുവിന്‍റെ ജീവനെടുത്തു.സുഹൃത്ത് ആദർശ് ഗുരുതരാവസ്ഥയിൽ ചികിത്സയിലും. ആറ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രം. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല.ഇതോടെയാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ വന്ന് ഇടിച്ചത്. സംഭവം വിവാദമായതോടെ പൊതുമരാമത്ത് സെക്രട്ടറിയോട് മന്തി മുഹമ്മദ് റിയാസ് രിപ്പോര്‍ട്ട് തേടി . ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 4 പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

 

പാലം വിഭാഗം exe എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവര്‍സിയര്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത്‌ അശ്രദ്ധ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ തിരുത്തണം.അത് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് എതിരെ തലോടൽ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. ദൈനംദിന പരിശോധനയിൽ വീഴ്ച പറ്റി.: മേലിൽ ആരും ഇത് ആവർത്തിക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ്  പറഞ്ഞു


തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്‍റെ വീഴ്ച ബോദ്ധ്യമായതോടെ  തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്.. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസെടുത്തത്.ഇയാളെ ഉടൻ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.ഏരൂർ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം.ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന് വിഷ്ണുവിന്‍റെ അച്ഛൻ മാധവൻ പറഞ്ഞു.വിഷ്ണുവിനൊപ്പം അപകടത്തിൽ പെട്ട ആദർശിന് നട്ടെല്ലിനാണ് പരിക്ക്.ആറ് മാസമായിട്ടും പാലം പണി പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് ദാരുണസംഭവം.

കട്ടപ്പനയിൽ ബൈക്ക് ട്രാൻസ്ഫോർമറിനുള്ളിൽ വീണ അപകടം മത്സരയോട്ടത്തിനിടെ?

 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K