
തൃശൂർ : തൃശൂരിൽ എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയ കേസിൽ വഴിത്തിരിവായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. എസ്.ഐ. ആമോദിനെ സി ഐ കള്ളക്കേസിൽ കുടുക്കിയതാണെന്നതിന് തെളിവായ രക്ത പരിശോധന ഫലമാണ് പുറത്ത് വന്നത്. എസ്.ഐ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലത്തിൽ നിന്നും വ്യക്തമായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ പരിശോധനയിൽ എസ്. ഐയുടെ ശരീത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെ പൊതു സ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ മുപ്പതിന് നെടുപുഴ സിഐ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് രക്ത പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. എസ്ഐയുടെ ശരിരത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നാണ് പരിശോധനാ ഫലം. ജൂണ്‍ മുപ്പതിനായിരുന്നു സംഭവം. അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍. ആമോദ് സാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് നെടുപുഴ സിഐ ടി.ജി. ദിലീപും മറ്റൊരു പൊലീസുകാരനും പിടികൂടിയത്. തൊട്ടടുത്ത മരക്കമ്പനിയിയില്‍ നിന്ന് കണ്ടെത്തിയ പാതി ഒഴിഞ്ഞ മദ്യക്കുപ്പി ആമോദിന്‍റേതാണെന്നും വാദിച്ചു.
അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന
ആമോദിനെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല. പിന്നാലെയാണ് രക്ത പരിശോധന നടത്തിയത്. പരിശോധനാ ഫലം വന്നിട്ടും ആമോദിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചിട്ടില്ല. നേരത്തെ തന്നെ ഇത് കള്ളക്കേസാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും സിഐ ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ അതൃപ്തി ഉണ്ട്. സസ്പന്‍ഷന്‍ഷന്‍ പിന്‍വലിക്കണമെന്ന് കാണിച്ച് ആമോദിന്‍റെ ഭാര്യ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam