
തൃശ്ശൂർ: 'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന് ഔദ്യോഗിക പേജിൽ തൃശൂർ ജില്ല കളക്ടറുടെ (Thrissur District Collector) ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സി പി എം (CPM) സമ്മേളനത്തിലെ ഫോട്ടോകളാണ് കമൻറുകളായി എത്തിയത്. ഇതോടെ കമന്‍റ് ബോക്സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷൻ ഓണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഒളിപ്പിച്ച നിലയിലാണ്.
കൊവിഡ് നിയന്ത്രണങ്ങൾക്കിടെയുള്ള തൃശൂർ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാൽ നേട്ടം കൂടും. പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമൻറുകൾ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോർഡിലാക്കി സമ്മേളന നഗരിക്കു മുന്നിൽ തൂക്കിയിടൂവെന്ന് വരെ ഉപദേശവും വന്നു. സമ്മേളന നഗരിയിലെ ആൾക്കൂട്ടത്തിൻ്റെ വിവിധ ആംഗിളുകളിലെ ഫോട്ടോകളുമെത്തി. കമൻറുകൾ കൈവിട്ടു തുടങ്ങിയതോടെ കമൻറ് ബോക്സ് കളക്ടർ താഴിട്ടു പൂട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam