പെരിങ്ങൽകുത്തിൽ ജലനിരപ്പ് കുറഞ്ഞു, ആശങ്ക നീങ്ങി; തൃശ്ശൂരിൽ യെല്ലോ അലർട്ട്

By Web TeamFirst Published Aug 10, 2020, 8:56 AM IST
Highlights

തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലയിൽ കാര്യമായ മഴയില്ല. രാത്രിയിൽ ചാലക്കുടിയിൽ മഴ പെയ്തിരുന്നു.

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ ഇവിടെ റെഡ് അലർട്ട് പിൻവലിച്ചു. തമിഴ്നാട് ഷോളയാറിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലയിൽ കാര്യമായ മഴയില്ല. രാത്രിയിൽ ചാലക്കുടിയിൽ മഴ പെയ്തിരുന്നു.

ഇന്നലെ രാത്രി മുതൽ തമിഴ്നാട് ഷോളയാറിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ടായിരുന്നു. എന്നാൽ, കേരള ഷോളയാറിൽ 70 ശതമാനം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ പ്രശ്നങ്ങളുണ്ടായില്ല. പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളമെത്തിയതേയില്ല.പുലർച്ചെ  രണ്ട് മണിക്ക് തമിഴ്നാട് ഷോളയാറിന്റെ മൂന്നു ഷട്ടറുകൾ അടയ്ക്കുകയും ചെയ്തു.

Read Also: രാജമലയിൽ കണ്ടെത്താനുള്ളത് 27 പേരെ; മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്തും...

 

click me!