അറ്റകുറ്റപ്പണിക്ക് ആയുസ് ഒരു മാസം , തൃശ്ശൂർ ശക്തൻ നഗറിലെ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞു

Published : Sep 14, 2022, 06:52 AM ISTUpdated : Sep 14, 2022, 09:24 AM IST
അറ്റകുറ്റപ്പണിക്ക് ആയുസ് ഒരു മാസം , തൃശ്ശൂർ ശക്തൻ നഗറിലെ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞു

Synopsis

പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പ് കുഴി അടച്ച റോഡാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത് 

തൃശൂർ : ഒരു മാസം മുമ്പ് അറ്റകുറ്റപണി ചെയ്ത തൃശ്ശൂർ ശക്തൻ നഗറിലെ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കോർപറേഷൻ പരിധിയിൽ വരുന്ന റോഡിലെ കുഴിയിൽ വീണ് അപകടം പതിവായതോടെ നാട്ടുകാരും രോഷത്തിലാണ്.

 

റോഡ് നിറയെ കുഴി , ഇരുട്ട് . വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും അപകടം വരാം. ഇങ്ങനെയാണ് സാംസണ് അപകടം പറ്റിയത്. കുഴികൾ നിറഞ്ഞ വഴിയിൽ ഇരുട്ട് വീണതോടെ വാഹനം കുഴിയിൽ വീണ് സാംസണ് പരിക്കേറ്റു . വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക് . തിരുവനന്തപുരത്തേക്ക് പോകാനുള്ള ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു സാംസണ്‍ 

പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുമ്പ് അടച്ച കുഴികളാണ് ഇപ്പോൾ വീണ്ടും തെളിഞ്ഞത് . പ്രതിഷേധം ഉയർന്നപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ആയിരുന്നു അറ്റകുറ്റപ്പണി എന്നാണ് നാട്ടുകാരുടെ പരാതി. ഉത്തരവാദിത്തപ്പെട്ട തൃശ്ശൂർ കോർപറേഷനാകട്ടെ ഇങ്ങോട്ടേക്ക് ഉള്ള വഴി പോലും മറന്ന മട്ടാണ്.

ശക്തൻ മാർക്കറ്റിന് സമീപത്ത് മാത്രമല്ല. തൃശ്ശൂർ നഗരത്തിലെ മിക്ക റോഡുകളും വീണ്ടും പൊട്ടി പൊളിഞ്ഞ അവസ്ഥയാണ്. വിമർശനം വരുമ്പോൾ കണ്ണിൽ പൊടിയിടുന്ന പോലെയാണ് റോഡിൽ ടാറിടുന്നത്. ഒന്ന് തണുക്കുമ്പോൾ രണ്ടും ഒരേപോലെ ഒലിച്ചുപോകും.

ലക്ഷങ്ങൾ ചെലവാക്കി നന്നാക്കി; രണ്ടാഴ്ചക്ക് ശേഷം പൊട്ടിപ്പൊളിഞ്ഞ് റോഡ്

10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാ​ഗമാണ് പൊട്ടിപ്പൊളിഞ്ഞ് ​ഗതാ​ഗതം ദുഷ്കരമായത്.  ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാ​ഗവും വീണ്ടും കുഴിയായി. 

 

പൊട്ടിപ്പൊളിഞ്ഞ് റോഡുകള്‍, 4 ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടി ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്