
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞു അക്രമം നടത്തിയ കേസിൽ ലീഗ് പ്രവർത്തകൻ പിടിയിൽ. അമ്പലപ്പടി സ്വദേശി എപി ഷക്കീറാണ് പിടിയിലായത്. ബെംഗളൂരുവിൽ വെച്ചാണ് ഇയാൾ പിടിയിലായത്. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടയിലാണ് വീടിനു നേരെ അക്രമം ഉണ്ടായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിരവധിയിടങ്ങളിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടിരുന്നു. കണ്ണൂരിലുൾപ്പെടെ വ്യാപക ആക്രമണം നടന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam