തുമ്പയിലെ സംഘർഷം; രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, മറ്റ് പ്രതികൾ ഒളിവിൽ

Published : Aug 23, 2020, 10:23 AM IST
തുമ്പയിലെ സംഘർഷം; രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, മറ്റ് പ്രതികൾ ഒളിവിൽ

Synopsis

തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്നലെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. രണ്ട് പേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്.

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂ‍ഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നു. 

തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്നലെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ മേരി ആണ് മരിച്ചത്. 65 വയസായിരുന്നു.

രാത്രി എട്ട് മണിയോടു കൂടിയാണ് സംഘർഷമുണ്ടായത്. രണ്ട് പേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്. സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു മേരി. ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി