കുമളി ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കി: ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാത്തവരെ കേരളത്തിലേക്ക് കടത്തി വിടില്ല

By Web TeamFirst Published Aug 25, 2021, 8:40 AM IST
Highlights

പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നതിനെ തുടർന്നാണ് കർശന പരിശോധന ആരംഭിച്ചത്. 

ഇടുക്കി: തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കർശനപരിശോധനയുമായി പൊലീസ്. ഇടുക്കിയിലെ കുമളി അതിർത്തിയിലാണ് പൊലീസും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നതിനെ തുടർന്നാണ് കർശന ചെക്കിംഗ് ആരംഭിച്ചത്. 

കുമളി ചെക്ക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികൾ ഇന്നലെ രാവിലെ കേരളത്തിലേക്കെത്തിയത്. ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണിവർ.  തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പോലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം പേരുടെയും കയ്യിൽ ഇതുണ്ടായിരുന്നില്ല. 

ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷത്തിനു കാരണമാകുമെന്നതിനാൽ ഇന്നലെ പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇന്ന് മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉല്ലാത്തവരെ അതിർത്തി കടത്തി വിടില്ലെന്ന് കേരള പോലീസും റവന്യൂ വകുപ്പും തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് കൂടുതൽ പൊലീസുകാരെ ഇറക്കി പരിശോധന ഇന്ന് കർശനമാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!