ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, ചികിത്സയിലിരിക്കെ തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Jun 14, 2026, 04:46 PM IST
tile worker dies after severe injuries from cutting machine accident in kozhikode

Synopsis

ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി രാജന്‍(52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണ അപകടം നടന്നത്. കോരങ്ങാടുള്ള ഒരു സലൂണില്‍ നിര്‍മാണ ജോലിക്കെത്തിയതായിരുന്നു രാജന്‍. വൈകീട്ട് 6.45 ഓടെയാണ് അപകടം സംഭവിച്ചത്. ടൈല്‍ കട്ടുചെയ്യുന്നതിനിടെ കട്ടിംഗ് മെഷീന്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് തെന്നി മാറുകയും ഇരു കാലുകളിലും ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലര്‍ച്ചയോടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അച്ഛൻ മരിച്ചത് ഭർത്താവിന്‍റെ നിരന്തര പീഡനം കാരണം', പരാതി നല്‍കി യുവതി; ജീവൻ നഷ്ടമായത് മനോവിഷമം കൊണ്ടെന്ന് ആരോപണം
പൊടുന്നനെ എഞ്ചിൻ തകരാർ, ഇന്ത്യയുടെ എംഎസ്‍വി വിരാട് ആഴക്കടലിൽ മുങ്ങിത്താഴവെ രക്ഷയായി അമേരിക്കൻ നേവിയുടെ അറിയിപ്പ്; 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി