
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം മൂന്നുമണിമുതൽ 4:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം.
കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ചുമണിവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരപിക്കുന്നത്. കണ്ണൂരിൽ രാവിലെ എട്ടുമണിമുതൽ 10 മണിവരെയും വൈകുന്നേരം നാലുമണിമുതൽ ആരുമണിവരെയുമാണ് നിയന്ത്രണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam