കർഷകർക്ക് പിന്തുണയുമായി തൃശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി, ഉദ്​ഘാടനം ചെയ്ത് ടിഎൻ പ്രതാപൻ

Web Desk   | Asianet News
Published : Jan 31, 2021, 10:24 AM IST
കർഷകർക്ക് പിന്തുണയുമായി തൃശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി, ഉദ്​ഘാടനം ചെയ്ത് ടിഎൻ പ്രതാപൻ

Synopsis

 ജയ് കിസാൻ ജയ് കിസാൻ, നരേന്ദ്രമോദി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതാപൻ ട്രാക്ടറിലേക്ക് കയറിയത്...

തൃശൂ‍‍‍ർ: ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി തൃശ്ശൂർ നഗരത്തിൽ ഐഎൻടിയുസിയുടെ ട്രാക്ടർ റാലി. റാലി ഉദ്ഘാടനം ചെയ്ത തൃശ്ശൂർ എം പി ടി എൻ പ്രതാപൻ പടിഞ്ഞാറേക്കോട്ട മുതൽ തെക്കേഗോപുര നട വരെ ട്രാക്ടർ ഓടിച്ചത് കൗതുകമായി. കേന്ദ്ര സർക്കാരിനോട് പോരാടി ഇപ്പോഴും സമരം തുടരുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഐഎൻടിയുസി പ്രവർത്തകർ ട്രാക്ടറുകളുമായി റോഡിലിറങ്ങിയത്. 

മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിലായിരുന്നു പരിപാടി. പടിഞ്ഞാറേക്കോട്ട മുതൽ തെക്കേഗോപുര നട വരെ അഞ്ച് കിലോമീറ്ററോളം ടി എൻ പ്രതാപൻ ട്രാക്ടറോടിച്ചത് റോ‍ഡരികിലുള്ളവർ നോക്കി നിന്നു. 50 ഓളംലം ട്രാക്ടറുകളാണ് നിരത്തിലിറങ്ങിയത്. ജയ് കിസാൻ ജയ് കിസാൻ, നരേന്ദ്രമോദി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതാപൻ ട്രാക്ടറിലേക്ക് കയറിയത്. 

ആരെന്ത് ​ഗൂഢാലോചന നടത്തിയാലും  കേരളം മുഴുവൻ കർഷകർക്കൊപ്പം നിൽക്കുമെന്ന് ടി എൻ പ്രതാപൻ. എംപിക്ക് ലൈസൻസ് ഉണ്ടോ എന്ന ചോദ്യത്തിന് ലൈസൻസ് ഉണ്ടെന്നും താൻ ഏറെ നാളായി വാഹനമോടിക്കുന്നയാളാണ് എന്നുമായിരുന്നു പ്രതാപന്റെ മറുപടി. 

PREV
click me!

Recommended Stories

അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി
കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം