
തൃശൂര്‍: വ്യക്തി അധിക്ഷേപത്തിനെതിരെ എ ഐ സി സി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പാര്‍ട്ടി വിടാനൊരുങ്ങി ടി.എന്‍.പ്രതാപന്‍ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെഡ് ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്‍.പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അഭിലാഷ് അപ്പു അഭിലാഷ് എന്നയാളുടെ പോസ്റ്റാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.
വ്യക്തിവിരോധം തീര്‍ക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നോട് അവമതിപ്പും സ്പർദ്ദയും സൃഷ്ടിക്കുന്നതിനും കരുതികൂട്ടിയാണ് വ്യാജവാര്‍ത്ത ചമച്ച് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam