അങ്കണവാടി ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. ശിശുവികസന ഓഫീസർമാർക്കാണ് മേയർ പ്രസന്ന ഏർണസ്റ്റ് കത്ത് നൽകിയത്. 

കൊല്ലം: മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്. അങ്കണവാടി ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. ശിശുവികസന ഓഫീസർമാർക്കാണ് മേയർ പ്രസന്ന ഏർണസ്റ്റ് കത്ത് നൽകിയത്. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിന് ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് നിർദേശം നൽകിയത്. 

ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിൻറെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്; ഉടൻ വിട്ടയക്കണമെന്നാവശ്യം

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടിയിൽ ജോലി സമയത്ത് ജീവനക്കാരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം. 

'മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണം'

ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലിസമയം ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാരെ സെമിനാറിന് അണിനിരത്തിയത്. പരിപാടിയിൽ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്. ജോലി സമയത്ത് സീറ്റിൽ ആളുണ്ടാകുമെന്ന് ഉറപ്പിക്കാൻ ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വരെ എതിര്‍ത്ത സര്‍വീസ് സംഘടനകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.