Kerala Rain : കേരളത്തിൽ 'മൺസൂൺ ബ്രേക്ക്'? ഇന്ന് 3 ജില്ലയിൽ മാത്രം യെല്ലോ അലർട്ട്, വടക്ക് മഴ കനത്തേക്കും

Published : Jul 19, 2022, 12:01 AM IST
Kerala Rain : കേരളത്തിൽ 'മൺസൂൺ ബ്രേക്ക്'? ഇന്ന് 3 ജില്ലയിൽ മാത്രം യെല്ലോ അലർട്ട്, വടക്ക് മഴ കനത്തേക്കും

Synopsis

. 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.  മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും അത്. അതേസമയം സംസ്ഥാനത്ത് 22 ാം തിയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.  മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും അത്. നാളെയും മൂന്ന് ജില്ലകളിലാണ് യെല്ലോ അല‍ർട്ടുള്ളത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് 22 ാം തിയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി (Monsoon Trough) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
19-07-2022:  മലപ്പുറം, കണ്ണൂർ, കാസർകോട്
20-07-2022:  പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്
21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-07-2022:  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്:' പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം'

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയില്‍ ഇടിഞ്ഞ് താഴ്ന്ന് സത്രം എയർ സ്ട്രിപ്പ്; ഇടുക്കിയില്‍ വിമാനമിറങ്ങാന്‍ സമയമെടുക്കും

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

മഴക്കാലത്ത് അടുക്കളയില്‍ എപ്പോഴും സൂക്ഷിക്കേണ്ട അഞ്ച് ചേരുവകള്‍...

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ