മൺസൂൺ പാത്തി തെക്കോട്ട് മാറി, കേരളത്തിൽ 11 വരെ വ്യാപക മഴയ്ക്ക് സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായേക്കും

Published : Sep 09, 2022, 08:55 PM IST
മൺസൂൺ പാത്തി തെക്കോട്ട് മാറി, കേരളത്തിൽ 11 വരെ വ്യാപക മഴയ്ക്ക് സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായേക്കും

Synopsis

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് നാൾ കൂടി വ്യാപക മഴയ്ക്ക് സാധ്യത. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 4-5 ദിവസം തലസ്ഥിതി തുടരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  ആന്ധ്രാ - ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് മൂന്ന് നാൾ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിൽ സെപ്റ്റംബർ 9 മുതൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം തുറക്കും

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
09-09-2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
10-09-2022: കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
11-09-2022:  കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്നും സെപ്റ്റംബർ 09 ന് മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ കേരള തീരത്ത് ഇന്ന്  (സെപ്റ്റംബർ 09 ന്) മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടക  തീരങ്ങളിൽ സെപ്റ്റംബർ 09 മുതൽ സെപ്റ്റംബർ 10 വരെ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 

തലസ്ഥാനത്ത് വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കിട്ടി, ആളെ തിരിച്ചറിഞ്ഞു

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

09-09-2022 മുതൽ 12-09-2022 വരെ: ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്കൻ  തമിഴ്‌നാട് തീരം,   എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.   
09-09-2022 : വടക്കൻ കേരള തീരം അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ കർണാടക തീരം അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, ആന്ധ്രാ തീരം, മധ്യ  പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.  
10-09-2022: കർണാടക തീരം അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ ആന്ധ്രാ തീരം അതിനോട് ചേർന്നുള്ള മധ്യ  പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
11-09-2022: ആന്ധ്രാ തീരം അതിനോട് ചേർന്നുള്ള മധ്യ  പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്ന് കെ കെ ശൈലജ; സഞ്ജുവിനെയും ടീം ഇന്ത്യയും അഭിനന്ദിച്ച പോസ്റ്റ് വൈറൽ
നാട്ടികയിൽ പേയ്മെന്റ് സീറ്റ് വിവാദം; പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ, 'ഗീത ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല, പണം പിരിച്ചു നൽകാൻ തനിക്കാവില്ല'