ദേശീയപാത 544ൽ ഗതാഗത കുരുക്കിലായ ഒരു ദിനം, വീണ്ടും വിഷം തുപ്പി വെള്ളാപ്പള്ളി, സുഭാഷ് ചന്ദ്രബോസ് ഭയന്ന് നാടുവിട്ടെന്ന് എസ്‍സിഇആര്‍ടി- പ്രധാന വാർത്തകൾ

Published : Aug 16, 2025, 06:22 PM ISTUpdated : Aug 16, 2025, 08:15 PM IST
August 16 round up1

Synopsis

ദേശീയ പാത 544ൽ ഒരു പകൽ നീണ്ട ഗതാഗത കുരുക്കിൽ കുടുങ്ങിയത് ആയിരങ്ങൾ, താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ചു, വീണ്ടും ട്രംപിനെ തള്ളി കേന്ദ്രം,  വർഗീയ പരാമ‍‍ർശം തുടർന്ന് വെള്ളാപ്പള്ളി - അറിയാം ഇന്നത്തെ പ്രധാന വാ‍ർത്തകൾ

റോഡിലെ കുഴിയിൽ വീണ തടി ലോറി മറിഞ്ഞതിന് പിന്നാലെ ദേശീയ പാത 544ൽ ഗതാഗത കുരുക്ക് രൂക്ഷമായി ഒരു പകൽ. മുരിങ്ങൂറിൽ ഗതാഗതകുരുക്ക് രൂക്ഷമായതിന് പിന്നാലെ എറണാകുളത്തേക്കുള്ള ചെറുവാഹനങ്ങൾ കൊടകരയിൽ നിന്ന് മാള വഴിയും പോട്ടയിൽ നിന്ന് മാളവഴിയും തിരിഞ്ഞ് പോകണമെന്നാണ് പൊലീസ് നി‍ർദ്ദേശവും തിരക്ക് നിയന്ത്രിക്കാനായി പുറത്തിറക്കി. ദേശീയ പാതയിലെ കരാർ കമ്പനി സർവീസ് റോഡിലെ കുഴിയടക്കാതിരുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. മുരിങ്ങൂർ മുതൽ പോട്ടവരെ 5 കിലോമീറ്റർ അധികം നീണ്ടു നിന്നു വാഹനങ്ങളുടെ നിര. എയർപോർട്ടിലേക്ക് , ആശുപത്രികളിലേക്ക്, വിവാഹം, മരണ, ആവശ്യങ്ങളിലേക്ക് പോകുന്ന നിരവധി പേരും വഴിയിൽ പെട്ടുപോയി. രോഗികളുമായി എറണാകുളത്തെ ആശുപത്രികളിലേക്ക് പോയിരുന്ന ആംബുലൻസുകളും പെട്ടതോടെ സ്ഥിതി ഗുരുതരമായി.

ദേശീയ പാത 544ൽ കുടുങ്ങിയത് ആയിരങ്ങൾ

 

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ചതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കരുതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്. കുട്ടി രണ്ടാഴ്ച മുൻപ് നീന്തൽ പരിശീലനം നടത്തിയ വീടിന് സമീപത്തെ കുളത്തിലെ ജല സാംപിൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ സാംപിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ സഹോദരങ്ങളെ ഡിസ്ചാർജ്ചെയ്തു.

അമീബിക് മസ്തിഷ്ക ജ്വരം താമശ്ശേരിയിൽ ജാഗ്രതാ നി‍ർദ്ദേശം

 

വീണ്ടും വ‍ർഗീയ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിനെതിരെയാണ് ഇക്കുറിയും വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. കോട്ടയത്തും ആലപ്പുഴയിലും കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്‍റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

മുസ്ലിം ലീഗിനെ വിടാതെ വെള്ളാപ്പള്ളി, വീണ്ടും വിവാദ പരാമർശം

 

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമര്‍ശിച്ചത്. ഈ ഗുരുത പിഴവ് അധ്യാപകര്‍ തന്നെയാണ് എസ്‍സിഇആര്‍ടിയെ അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് നിര്‍ദേശം നൽകുന്നതിനായാണ് കൈപ്പുസ്തകം തയ്യാറാക്കിയത്. അധ്യാപകര്‍ പുസ്തകം ലഭിച്ച ഘട്ടത്തിൽ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കുകയായിരുന്നു. പിഴവ് സംഭവിച്ചതിൽ എസ്സിഇആര്‍ടി അന്വേഷണം ആരംഭിച്ചു.

സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടെന്ന് അധ്യാപകർക്കുള്ള കൈപ്പുസ്തകം

 

സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാർ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്. ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത്. എന്നാൽ രാഷ്ട്രീയ പാർട്ടിയെ സംരക്ഷിക്കുന്നതിനായി അനവസരത്തിലുള്ള പ്രസ്താവനകൾ വഴി ആർച്ച് ബിഷപ്പിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണ് ചെയ്തത്. സീറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതു നിലപാടാണ്. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

സിപിഎമ്മിനെതിരെ സീറോ മലബാര്‍ സഭ

 

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതാണ് അമേരിക്കയുമായുള്ള ചർച്ചയ്ക്ക് തയ്യാറാവാൻ റഷ്യയെ പ്രേരിപ്പിച്ചത് എന്നും ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതാണ് അമേരിക്കയുമായുള്ള ചർച്ചയ്ക്ക് തയ്യാറാവാൻ റഷ്യയെ പ്രേരിപ്പിച്ചത് എന്നും ട്രംപിന്റെ അവകാശവാദം

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് ട്രംപ്, തള്ളി കേന്ദ്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ