ലഡാക്കിൽ വൻ സംഘർഷം, പിണറായി സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്എസ്, വിവാദങ്ങൾക്ക് ശേഷം രാഹുൽ പാലക്കാട് - ഇന്നത്തെ വാർത്തകൾ

Published : Sep 24, 2025, 06:55 PM IST
ladakh youth protest

Synopsis

ഇടത് ചായ്‌വ് പ്രകടമാക്കി എൻഎസ്എസിന്റെ നിർണായക നയം മാറ്റം. പിണറായി സർക്കാരിൽ വിശ്വാസമെന്നും ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും ജി സുകുമാരൻ നായർ.ലഡാക്കിൽ നടന്ന പ്രതിഷേധത്തിനിടെ വൻ സംഘർഷം. 4 പേർ കൊല്ലപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ എൻഎസ്എസിന് വിശ്വാസമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായുന്നെങ്കിലും അവർ അത് ചെയ്തില്ല. കേന്ദ്ര സർക്കാർ വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നില്ല. കോൺഗ്രസിന് വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടില്ലെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾ കോൺഗ്രസ് കേൾക്കുന്നില്ലെന്നും സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നി‍ർണായക നിലപാട് മാറ്റവുമായി എൻഎസ്എസ്. പിണറായി സർക്കാരിൽ വിശ്വാസമെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും ജി സുകുമാരൻ നായർ

 

ലഡാക്കിൽ വൻ സംഘർഷം. സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. ബിജെപി ഓഫീസിനും തീയിട്ടു. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്.

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ വൻ സംഘർഷം. ബിജെപി ഓഫീസിന് തീവച്ചു.

 

വിദേശത്തുനിന്ന് നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതില്‍ അന്വേഷണത്തിന് കസ്റ്റംസിന് പുറമെ മറ്റ് ഏജൻസികളും. ഭൂട്ടാൻ കാർ കടത്ത് അന്വേഷണ പരിഗണനയിലെന്ന് ഇഡി. പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. കൃത്യമായ രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാൻ ആണ് നീക്കം.

ഭൂട്ടാൻ കാർ കള്ളക്കടത്തിൽ അന്വേഷണത്തിന് കൂടുതൽ കേന്ദ്ര ഏജൻസികൾ

 

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്. പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കളുടെ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെ അഭിവാദ്യം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി. എന്നാൽ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ഡിവൈഎഫ്ഐയും നടത്തിയത്. മഹിള മോർച്ച പ്രവർത്തകർ ചൂലുമായി എത്തിയും പ്രതിഷേധിച്ചു.

വിവാദങ്ങൾക്ക് ശേഷം ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്. വാഹനത്തിൽ നിന്നും എംഎൽഎ ബോർഡ് മാറ്റി

 

കെ.ജെ.ഷൈനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം.ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിൽ, എറണാകുളം റൂറൽ സൈബർ പൊലീസ്, ഷാജഹാനെ ചോദ്യം ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് ഷാജഹാൻ ഹാജരായത്

കെ ജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ.

 

ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി അനുരാഗ് അനിൽ വോർക്കർ ആണ് മരിച്ചത്. നീറ്റ് യുജി പരീക്ഷയിൽ 99 ശതമാനം മാർക്കോടെയാണ് അനുരാഗ് വിജയിച്ചത്.

99 ശതമാനം മാർക്കോടെ നീറ്റ് പരീക്ഷ പാസായി, പിന്നാലെ ആത്മഹത്യ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി