ഞായ‍റാഴ്ചയിലെ പൂ‍ർണ ലോക്ക് ഡൗണിൽ ഇളവ്: മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറക്കും

Published : Jun 20, 2020, 03:23 PM ISTUpdated : Jun 20, 2020, 07:37 PM IST
ഞായ‍റാഴ്ചയിലെ പൂ‍ർണ ലോക്ക് ഡൗണിൽ ഇളവ്: മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറക്കും

Synopsis

ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്.   

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർഫെഡ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും നാളെ പതിവ് പോലെ തുറന്നു പ്രവ‍ർത്തിക്കും. 

ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് എക്സൈസ് അനുമതി നൽകിയത്. 

നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂ‍ർണ ലോക്ക് ഡൗണിന് നാളെ ഇളവ് നൽകാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായർ ലോക്ഡൗണിൽ ആദ്യമായി ഇളവ് നൽകിയത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം