Kerala Rain : കനത്ത മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published : Jul 06, 2022, 04:40 PM ISTUpdated : Jul 06, 2022, 04:44 PM IST
Kerala Rain : കനത്ത മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Synopsis

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക്  മാറ്റമില്ല.

ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക്  മാറ്റമില്ല.

ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ പോലീസ് സ്റ്റേഷന് സമീപം  ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാൻ ആയില്ല. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും മഴ ശക്തമാണ്. മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടർ നിരോധിച്ചു. 

സജി ചെറിയാന്‍ വിവാദം; 'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി

ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ  അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന്  ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കച്ചിനും സമീപ പ്രദേശങ്ങൾക്കും  മുകളിലായി  നിലനിൽക്കുന്ന ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.

മൺസൂൺ പാത്തി ( Monsoon Trough) അതിന്‍റെ  സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ ന്യുനമർദ്ദ പാത്തി (offshore trough)നിലനിൽക്കുന്നുണ്ട്. ഒഡീഷക്കും ഛത്തിസ്ഗഡിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 06-07-2022 മുതൽ 10-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 06-07-2022 മുതൽ 10-07-2022 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൃഷാന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍
മമ്മൂട്ടിയുടെ ടൗൺഷിപ്പ് വിവാദത്തിൽ വെട്ടിലായി സിപിഎം; മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും വിമർശനം, പിന്തുണച്ചും ഒരു വിഭാ​ഗം