Asianet News MalayalamAsianet News Malayalam

സജി ചെറിയാന്‍ വിവാദം; 'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി

സജി ചെറിയാന്‍റെ ഭരണഘടന പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി. നേതാക്കളോട് സംസാരിച്ചിരുന്നു.അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി

state leadership will decide on Saji Cheriyans resignation
Author
Delhi, First Published Jul 6, 2022, 1:04 PM IST

ദില്ലി: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

സംസ്ഥാന നേതാക്കളോട് സംസാരിച്ചിരുന്നു. അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സജി ചെറിയാൻ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നാവ് പിഴയെന്നായിരുന്നു പിബി അംഗം ബേബി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സജി ചെറിയാനെതിരെ ജസ്റ്റിസ് കെ.റ്റി.തോമസ്

സജി ചെറിയാൻ ചെയ്തത് കുറ്റം. ആരെങ്കിലും കേസ് കൊടുത്താൽ മന്ത്രി പ്രതിയാകും. ഇന്ത്യൻ ജനതയോട്  മന്ത്രി മാപ്പു പറയണം.ഇന്ത്യയുടെ ഭരണഘടന എഴുതിയത് ഇന്ത്യക്കാർ. മന്ത്രിക്ക് ഭരണഘടനയെ കുറിച്ച് തെറ്റായ ധാരണ. മന്ത്രിസഭയിൽ വേണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും ജസ്ററീസ് കെടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിന്?.ഐസക്

ബിജെപി സംഘപരിവാർ ശക്തികളാണ് ഭരണഘടനയെ അട്ടിമറിക്കുന്നത് .അതിനെതിരെ ഉള്ള ചെറുത്ത് നിൽപ്പാണ് സിപിഎം നയം.സജി ചെറിയാന്‍റെ വിശദീകരണം വന്നു കഴിഞ്ഞു.എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിച്ചു.അത് അവിടെ അവസാനിച്ചു.തർക്കം കൊണ്ട് വരുന്നതിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ..സജി ചെറിയാൻ പറയാൻ ഉദ്ദേശിച്ചത് അതല്ല..പാർട്ടി നിലപാട് അതല്ല.തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് വീഡിയോ സിപിഎം പേജില്‍ നിന്ന് നീക്കം ചെയ്തത്.അതിൽ തെറ്റില്ല.ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിന്.മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും വ്യാഖ്യാനിക്കാനില്ല.

അത് നാക്ക് പിഴ,ഭരണകൂടമെന്നത് ഭരണഘടനയായി-സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സജി ചെറിയാന്‍റെ വിശദീകരണം

Follow Us:
Download App:
  • android
  • ios