
1- പൊലീസില്‍ കൂടുതല്‍ പിരിച്ചുവിടല്‍: നടപടി ഇന്‍സ്‍പെക്ടര്‍ക്കും 3 എസ്ഐമാര്‍ക്കുമെതിരെ
ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനാണ് പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
2- ഇനി ആ ചിരിയില്ല, സുബി സുരേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി കലാകേരളം
മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി. കേരളത്തിന്റെ കലാ- രാഷ്‍ട്രീയ- സാംസ്‍കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്.
3- പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം
പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവൻ ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് നൽകും.
4- ദുരിതാശ്വാസനിധി ക്രമക്കേട്: സഹായം അനർഹർ കൈപ്പറ്റുന്നത് തടയാൻ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടാൻ അനുവദിക്കില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ഇഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരാകണം. രവീന്ദ്രന് ഇഡി സമൻസ് അയച്ചു. 2020 ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു.
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ന്യൂസ് അവര്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ എളമരം കരീം നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിനു വി ജോണ്‍ മൊഴി നല്‍കാനെത്തിയത്.
9-'കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടന്‍ നീക്കം ചെയ്യണം', നിര്‍ദേശവുമായി ഹൈക്കോടതി
കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കോർപ്പറേഷൻ, കെഎസ്ഇബി ഉൾപ്പടെയുള്ളവർക്കാണ് നിർദേശം.
10- വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ
വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി.