
1- മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം കോടതി അംഗീകരിച്ചു
മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്ന് ഐക്യം ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ. ഐക്യ പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടേയെന്ന കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. ഹർജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.
5- 'ജലീലിന്റെ ഭീഷണിക്ക് ഇപ്പോഴാണ് റിസൽട്ട് വന്നത്, ലോകായുക്തയുടേത് വിചിത്ര വിധി': വി ഡി സതീശൻ
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
6- സർക്കാരിന് മുന്നിൽ മുട്ടുമടക്കി ഗവർണർ; കെടിയു വിസിയുടെ ചുമതല സജി ഗോപിനാഥിന്
ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.
7- തെരഞ്ഞെടുപ്പ് അക്രമം; സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴ് പേര്‍ക്ക് തടവ് ശിക്ഷ
2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
8- കെകെ രമക്കെതിരായ അപവാദപ്രചരണം; മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ആർഎംപി
കെകെ രമയ്ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാൻ ആർഎംപി. എംവി ഗോവിന്ദനും സച്ചിൻ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആർഎംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘർഷവും എന്നും ആരോപണം
9- അമൃത്പാൽ സിംഗിനായി ഹോഷിയാർപൂർ കേന്ദ്രീകരിച്ച് തിരച്ചിൽ, വാഹന പരിശോധനയും കർശനം
ഖലിസ്ഥാൻവാദി നേതാവ് അമൃത്പാല്‍ സിങിനായി ഹോഷിയാർപൂർ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ശക്തമാക്കി പഞ്ചാബ് പൊലീസ്. ഇന്നോവ കാർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേഖലയില്‍ അടക്കമാണ് തെരച്ചില്‍ നടക്കുന്നത്. പ്രധാന മേഖലകളില്‍ വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
10- സ്ത്രീ വേഷത്തില്‍ ഭിക്ഷാടനം; വന്‍തുകയുമായി പ്രവാസി യുവാവ് പിടിയില്‍
സ്‍ത്രീ വേഷത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവിനെ കുവൈത്തില്‍ അധികൃതര്‍ പിടികൂടി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിഖാബ് ധരിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഭിക്ഷാടനം. വന്‍തുകയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.