'ചില്ലിക്കാശ് പോലും നൽകില്ല', എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

Published : Mar 31, 2023, 06:33 PM ISTUpdated : Mar 31, 2023, 06:43 PM IST
'ചില്ലിക്കാശ് പോലും നൽകില്ല', എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

Synopsis

ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്ന് സ്വപ്ന

ബെംഗളുരു : മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന് മറുപടി നൽകി സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.  ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞു. 

Read More : സ്വപ്ന സുരേഷിന്‍റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവ് സൈബര്‍ പൊലീസില്‍ പരാതി നല്‍കും

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'