ക്രിസ്തുമസ് പുലരിയിൽ കൊല്ലത്തും കോഴിക്കോട്ടും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം 

Published : Dec 25, 2022, 08:45 AM ISTUpdated : Dec 25, 2022, 09:04 AM IST
ക്രിസ്തുമസ് പുലരിയിൽ കൊല്ലത്തും കോഴിക്കോട്ടും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം 

Synopsis

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

കൊല്ലം/ കോഴിക്കോട് :  ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. നാല് പേർ മരിച്ചു. കൊല്ലം കോഴിക്കോട് ജില്ലകളിലുണ്ടായ അപകടത്തിൽ നാല് യുവാക്കളാണ് മരിച്ചത്. 

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. മതപരിവർത്തനമെന്ന് ആരോപണം; ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം

കോഴിക്കോട്  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കൾ. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ്കുമാർ വിവാദം: മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപി ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി, 'ഗുരുത കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി