Food Street : കോഴിക്കോട് വലിയങ്ങാടിയിൽ ഭക്ഷണതെരുവ് സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By Asianet MalayalamFirst Published Dec 29, 2021, 12:24 PM IST
Highlights

കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായിട്ടാവും പദ്ധതി നടപ്പാക്കുക. സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിത്. 

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. പദ്ധതിക്കായുള്ള മാർഗ്ഗരേഖ ഈ സമിതി തയ്യാറാക്കുമെന്നും റിയാ്സ പറഞ്ഞു. പുതിയ പദ്ധതി 2022 മെയ് മാസത്തിൽ തുടങ്ങും. കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായിട്ടാവും പദ്ധതി നടപ്പാക്കുക. സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിത്. കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുക. ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫുഡ്സ്ട്രീറ്റ് വിഭാവന ചെയ്തതെന്നും ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 

click me!