കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടം: വിനോദസഞ്ചാരിയായ യുവാവ് മരിച്ചു

Published : May 31, 2025, 07:36 PM ISTUpdated : May 31, 2025, 08:04 PM IST
കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടം: വിനോദസഞ്ചാരിയായ യുവാവ് മരിച്ചു

Synopsis

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപെട്ട് യുവാവ് മരിച്ചു

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ  സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട്  വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപകടത്തിൽപ്പെട്ട ഉടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി, ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി; 'അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാട്'
എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു