'ഒരിക്കലും ഗവര്‍ണറാകില്ല'; സുഡാപ്പികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക ദൗത്യമെന്ന് സെന്‍കുമാര്‍

Published : Nov 04, 2019, 06:21 PM ISTUpdated : Nov 04, 2019, 06:57 PM IST
'ഒരിക്കലും ഗവര്‍ണറാകില്ല'; സുഡാപ്പികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക ദൗത്യമെന്ന് സെന്‍കുമാര്‍

Synopsis

ഒരു ഗവർണർക്ക് എന്തു ചെയ്യാനാവില്ല എന്നു നന്നായി അറിയാം അന്തം കമ്മികളെ സനാതന ധർമത്തിൽ തിരിച്ചെത്തിക്കുക ദൗത്യം ടി പി സെന്‍കുമാറിന്‍റെ പ്രതികരണം ഫേസ്ബുക്കിലൂടെ

തിരുവനന്തപുരം: താന്‍ ഒരിക്കലും ഗവര്‍ണര്‍ ആകില്ലെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു ഗവർണറുടെ കൂടെ നാല് വർഷം ജോലി ചെയ്ത എനിക്ക് ഒരു ഗവർണർക്ക് എന്തു ചെയ്യാനാവില്ല എന്നു നന്നായി അറിയാമെന്നും  അതുകൊണ്ടു തന്നെ താന്‍ ഒരു ഗവർണ്ണർ ഒരിക്കലും ആകില്ലെന്നുമാണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. ഇതോടെ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സെന്‍കുമാറും ഗവര്‍ണര്‍ കുപ്പായം മോഹിച്ചിരിക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ നടന്നിരുന്നു.

ഇതോടെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്ത് വന്നത്. കൂടാതെ അന്തം കമ്മികളെ സനാതന ധർമത്തിൽ തിരിച്ചെത്തിക്കുക എന്നതും ഭാരതത്തെ നശിപ്പിക്കാനായി ധിക്കർ എടുത്ത സുഡാപ്പികളിൽ നിന്നും കഴിയുന്നത്ര ഈ രാജ്യത്തെ രക്ഷിക്കുക എന്നതുമാണ് തന്‍റെ ദൗത്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ടി പി സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുടാപ്പി കമ്മികളെ ...!

ഒരു ഗവർണ്ണറുടെ കൂടെ 4 വർഷം ജോലി ചെയ്ത എനിക്ക് ഒരു ഗവർണ്ണർക്ക് എന്തു ചെയ്യാനാവില്ല എന്നു നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞാൻ ഒരു ഗവർണ്ണർ ഒരിക്കലും ആകില്ല.

പിന്നെ അന്തം കമ്മികളെ സനാതന ധർമത്തിൽ തിരിച്ചെത്തിക്കുക എന്നതും ഭാരതത്തെ നശിപ്പിക്കാനായി ധിക്കർ എടുത്ത സുഡാപ്പികളിൽ നിന്നും കഴിയുന്നത്ര ഈ രാജ്യത്തെ രക്ഷിക്കുക എന്നത് ദൗത്യം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്