
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാൻ വിസമ്മതിച്ച ബസ്സിനെതിരെ നടപടിയെടുത്ത് ട്രാഫിക് പൊലീസ്. സ്വകാര്യ ബസ്സിനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനാണ് പിഴ. പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ വിദ്യാർത്ഥിയെ ഇറക്കി വിടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam