ആദിവാസി ഊരിന് സമീപം ഒളിസങ്കേതം, പൊലീസിന്‍റെ കണ്ണൂവെട്ടിച്ച് കഴിഞ്ഞത് 13 വർഷം; അജ്ഞാതവാസത്തിനൊടുവിൽ പിടിയിൽ

Published : Jun 11, 2025, 06:41 PM IST
Shaji

Synopsis

ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഉള്ള പ്രതിയുടെ ഒളി സങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ആലപ്പുഴ: മോഷണക്കേസിലെ പ്രതിയായ വെണ്മണി മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വളരെ നാളുകളായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഉള്ള പ്രതിയുടെ ഒളി സങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം