ടിപ്പര്‍ ലോറി പുറകിലേക്ക് നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ക്യാബിന് ഉള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Published : Jul 17, 2026, 10:40 PM IST
accident death

Synopsis

കോഴിക്കോട് മാവൂരില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ക്രഷറില്‍ നിന്ന് എം-സാന്‍ഡുമായി പോവുകയായിരുന്ന ലോറി കയറ്റത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് മറിയുകയായിരുന്നു.

കോഴിക്കോട്: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30ഓടെ മാവൂര്‍ കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണിപറമ്പിലെ ക്രഷറില്‍ നിന്ന് എം-സാന്‍ഡുമായി പോവുകയായിരുന്ന ലോറിക്ക് കയറ്റത്തിനിടയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ പിന്നോട്ട് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ക്യാബിനിനുള്ളില്‍ കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതല്‍ ആളുകളെത്തിയതോടെ സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാവൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഏതെങ്കിലും നേതാവിന്‍റെ പ്രീതിപിടിച്ചു നാലെഴുത്ത് എഴുതിയാൽ താഴെ വീഴില്ല കേരള മുഖ്യമന്ത്രി'; വി ഡി സതീശനെ പിന്തുണച്ച് കെഎസ്‍യു നേതാവ്
'ഇന്ന് കാണുന്ന കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്‌യുവിന്റെ പോരാട്ട വീര്യം'; വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.സി. വേണു​ഗോപാൽ