Train : ട്രെയിൻ ഗതാഗതം 10 മണിയോടെ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ, ആകെ 9 ട്രെയിനുകൾ റദ്ദാക്കി, വിവരങ്ങളറിയാം

Published : Feb 12, 2022, 06:25 AM ISTUpdated : Feb 12, 2022, 08:24 AM IST
Train :  ട്രെയിൻ ഗതാഗതം 10 മണിയോടെ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ, ആകെ 9 ട്രെയിനുകൾ റദ്ദാക്കി, വിവരങ്ങളറിയാം

Synopsis

ചാലക്കുടിക്കും ഒല്ലൂരു നുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും.

തൃശൂർ: തൃശൂർ -പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും. 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ട്രയിൻ എഞ്ചിനും ബോഗികളും മാറ്റി. പുതിയ പാളം ഘടിപ്പിക്കാനുള്ള പണി തുടങ്ങി. 

രാവിലെ ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ ,തിരുവനന്തപുരം- എറണാകുളം ,ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ ആകെ  ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

ട്രെയിനുകൾ റദ്ദാക്കപ്പെട്ട പശ്ചാതലത്തിൽ, കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ് ആർടിസി അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെടാം. 1800 599 4011

പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. 

റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്

ഷൊർണൂർ^എറണാകുളം മെമു

കോട്ടയം^നിലന്പൂർ എക്സ്പ്രസ്

എറണാകുളം^പലക്കാട് മെമു

എറണാകുളം^കണ്ണൂർ ഇന്റർസിറ്റി

ഗുരുവായൂർ^എറണാകുളം എക്സ്പ്രസ്

എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്സ്പ്രസ്

എറണാകുളം ആലപ്പുഴ എക്സ്പ്രസ് 


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ^ ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

ഗുരുവായൂർ^തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

ഗുരുവായൂർ^പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

പുനലൂർ^ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

തിരുനെൽവേലി^പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി