
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ സിസിലി ജോർജ്ജ് എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് സിസിലി ജോർജ്ജിന് ആക്രമണമുണ്ടായത്. കാർ ബ്രേക്ക് ഡൗണായി വഴിയിൽ നിർത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി; കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും