Asianet News MalayalamAsianet News Malayalam

അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി; കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും

പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും.

 

new list of essential drug list included 4 cancer medicine
Author
First Published Sep 13, 2022, 2:25 PM IST

ദില്ലി : അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 
34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ  ഒഴിവാക്കി. നാല് കാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാര്‍ഗിൻ, ടെനിഗ്ലിറ്റിൻ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. കാൻസര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കൽ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു.  പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും. 

 read more പേ വിഷവാക്സിന്‍റെ ഗുണനിലവാരം; റിപ്പോര്‍ട്ട് തേടി കേന്ദ്രം, നടപടി കേരളം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

 വാക്സിൻ സ്വീകരിച്ച ശേഷവും മരണം,  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് തേടി

അതേ സമയം, കേരളത്തിൽ പേവിഷത്തിനെതിരായ വാക്സിൻ സ്വീകരിച്ച ശേഷവും മരണം സംഭവിച്ച വിഷയത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് തേടിയതായി കേന്ദ്രം അറിയിച്ചു. വാക്സീൻറെ ഗുണനിലവാരം ഡിസിജിഐ പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൻറെ ആശങ്കയറിയിച്ച് കത്ത് ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൻറെ നീക്കം. 

 

 

Follow Us:
Download App:
  • android
  • ios