‘കാലാവധി പൂർത്തിയാക്കും, ദേവസ്വം മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ല’; രാജി വാർത്ത തള്ളി കെ ജയകുമാർ

Published : Sep 07, 2026, 11:29 AM ISTUpdated : Sep 07, 2026, 12:26 PM IST
k jayakumar

Synopsis

ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ പ്രതികരിച്ചു.

തിരുവനനന്തപുരം: ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾ നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ. മന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ല. പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്നും കെ ജയകുമാർ വ്യകതമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ പ്രതികരിച്ചു. അതേസമയം മന്ത്രിക്ക് മാത്രമായി ശബരിമലയിൽ ഗാർഡിനെ നിയമിച്ചത് ദേവസ്വം ബോർഡ്‌ അറിഞ്ഞിട്ടില്ലെന്നും കെ ജയകുമാർ പറഞ്ഞു.

ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസ്സിലാക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങത്തുള്ളൂവെന്നും കെ ജയകുമാർ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ രം​ഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേപന്തിയിൽ രണ്ട് സദ്യ വിളമ്പിയതിനെ എടുത്തുപറഞ്ഞായിരുന്നു അതൃപ്തി പരസ്യമാക്കിയത്. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്നും എന്നാൽ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ-സതീശൻ കൂടിക്കാഴ്ച അവസാനിച്ചു; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി
പ്രിയ വർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ ഒരുങ്ങി കണ്ണൂർ സർവകലാശാല; അഭിഭാഷകനെ മാറ്റി